Friday 27 May 2011

യാത്ര - മെയ്‌

വയമ്പും ,സൂര്യകാന്തിയും , കടുകും  പൂക്കുന്ന പാടങ്ങളിലൂടെ  മുന്തിരിയും , നെല്ലിക്കയും വിളഞ്ഞു പഴുത്തു നില്‍ക്കുന്ന  താഴ് വാരത്തുടെ  , സഹ്യനെ സാക്ഷിയാക്കി,   സദാസമയവും വീശി അടിക്കുന്ന തണുത്ത കാറ്റില്‍  സ്വയം  അലിഞ്ഞില്ലാതാകുന്ന  ഒരു അവിസ്മരണീയ യാത്ര . പൂയം കുട്ടി മുതല്‍  മാങ്കുളം വരെ സഹ്യന്റെ മടിത്തട്ടിലൂടെ  ഒരു കല്‍നട യാത്ര.

















മേയ് 29 നു യാത്ര തുടങ്ങുന്നു . ഏവര്‍ക്കും സ്വാഗതം.
താല്പര്യമുള്ളവര്‍  ബന്ധപ്പെടുക -
റ്റെഡി വില്‍സണ്‍  - 09847132131
ജിനേഷ് -  09645092314

Sunday 8 May 2011

Wildlife Census 2011 - Training at munnar

സംസ്ഥാന വനം വന്യജീവി വകുപ്പ്  പെരിയാര്‍ ഫൌണ്ടേഷന്‍ , WWF , കേരള വന ഗവേഷണ സ്ഥാപനം എന്നിവയുടെ സഹകരണത്തോടെ  കേരളത്തിലെ കാടുകളിലെ വന്യ ജീവികളുടെ കണക്കെടുപ്പ് നടത്താന്‍ തീരുമാനുച്ചു. അതിന്റെ ഭാഗമായി നടത്തിയ പരിശീലന ക്ലാസുകളില്‍ ഒരണ്ണം മുന്നാര്‍ ഫോറസ്റ്റ് ഡിവിഷനില്‍ വച്ച് കഴിഞ്ഞ ശനിയാഴ്ച (07 05 2011) നടന്നു.


















അവിടെ വച്ച് കണ്ടുമുട്ടിയ സമാന ഹൃദയര്‍ ആയ ഒരു കൂട്ടം ആള്‍ക്കാരില്‍ നിന്നും ഉടലെടുത്ത  ആശയമാണ്‌  AKNLF അധവാ All Kerala Nature Lovers Forum


















കേരളത്തില്‍ തന്നെ അറിയപ്പെടുന്നതും അല്ലാത്തതും ആയ നിരവധി അവനധി കാടുകള്‍ ഉണ്ട്. അവയുടെ വിവരങ്ങള്‍ പരസ്പരം മനസ്സിലാക്കുവാനും പോകാന്‍ ആഗ്രഹിക്കുനവര്‍ക്ക് അതിനാവശ്യമായ അനുവാദം  ലഭിക്കുവാന്‍ പറ്റുന്ന രീതിയില്‍ ഉള്ള സഹായം ചെയ്യുവാനും ഒക്കെ ആണ് ഇതു കൊണ്ട് ഉദ്ദേശിക്കുനത് .

















ഇനിയും ശേഷിക്കുന്ന കുറച്ചു കാടുകളെ അറിഞ്ഞു , സ്നേഹിച്ചു , യാത്ര ചെയാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഈ ഗ്രൂപ്പില്‍ ചേരാം.

















അതുപോലെ തന്നെ  അവരുടെ യാത്രാനുഭവങ്ങള്‍ ഇതിലൂടെ പങ്കുവയ്ക്കാം. അതിനായി നിങ്ങളുടെ യാത്രാ വിശേഷങ്ങള്‍ ചിത്രങ്ങള്‍ സഹിതം  ഈ ഈമെയില്‍ ഐഡിയില്‍ natureloversforum@gmail.com അയച്ചാല്‍ മതിയാകും.


















ശുഭം!